ഹോട്ടായി അമലയും

ഹോട്ടായി അമലയും

അമലാ പോള്‍ വീണ്ടും ഗ്ലാമറസാവുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘തിരുട്ടു പയലേ’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് അമല വളരെ ഹോട്ടും സെക്‌സിയുമായി എത്തിയിരിക്കുന്നത്. ബോബി സിന്‍ഹ, പ്രസന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് നടന്‍ വിജയ് സേതുപതിയാണ്. അമലയും തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഈ മാസം തന്നെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മഞ്ഞ സാരിയുടുത്ത് മഴയത്ത് പ്രണയം തുളുമ്പുന്ന രീതിയില്‍ നില്‍ക്കുന്ന അമലാ പോളും ബോബി സിന്‍ഹയുമാണ് പോസ്റ്ററിലുള്ളത്.
2006ല്‍ പുറത്തിറങ്ങിയ തിരുട്ടുപയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ജീവന്‍, അബ്ബാസ്, സോണിയ അഗര്‍വാള്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ താരങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close