പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ല

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ല

ഗായത്രി
കൊച്ചി: തന്റെ വാഹനത്തിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന ആഢംബര കാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിലാണ് അമലാ പോളിന്റെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ്് താനെന്നും, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചതിനു അിഭാഷകന്‍ മുഖേനയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്തെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും അമലാ പോള്‍ നേരത്തെ തുറന്നടിച്ചിരുന്നു.
എന്നാല്‍ നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ നടി അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയത്. ഒരു കോടി രൂപ വിലവരുന്ന ബെന്‍സ് കാര്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close