നീല ബിക്കിനിയുമായി അമല

നീല ബിക്കിനിയുമായി അമല

ഫിദ-
ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ച് ആരാധകരെ ഞെട്ടിച്ച നടിയാണ് അമല പോള്‍. തന്റെ പുതിയ ചിത്രം നടി നവമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായി. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെ എടുത്ത സാഹസികത നിറഞ്ഞ ചിത്രമാണ് അമല പങ്കുവെച്ചത്. നീല ബിക്കിനി അണിഞ്ഞുള്ള രണ്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.
പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. ‘എവരിതിംഗ് ദാറ്റ് കില്‍സ് മി മേക്‌സ് മീ ഫീല്‍ എലൈവ്’ എന്ന് നടി അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 75,000 ലേറെ ലൈക്കുകളാണ് ലഭിച്ചത്. ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കൊപ്പം അതോ അന്ത പറവൈ പോലെ എന്നതാണ് അമല പോളിന്റെ അടുത്ത ചിത്രം.

 

Post Your Comments Here ( Click here for malayalam )
Press Esc to close