സൗദിയില്‍ എല്ലാതരം വിസകള്‍ക്കും ഫീ 300 റിയാല്‍

സൗദിയില്‍ എല്ലാതരം വിസകള്‍ക്കും ഫീ 300 റിയാല്‍

അളക ഖാനം-
ജിദ്ദ: സൗദിയില്‍ ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ റീ എന്‍ട്രി വിസയടക്കം എല്ലാതരം വിസകള്‍ക്കും ഫീ 300 റിയാല്‍. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഇനി ഏകീകൃത ഫീസായിരിക്കും. കഴിഞ്ഞ ദിവസമാണ് വിസ ഫീസ് എകീകരിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമാണ് ഉംറ സ്റ്റാമ്പിംഗ് ഫീ 50 ല്‍ നിന്ന് 300 റിയാല്‍ ആയത്.
സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമാണ്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്നു മാസം വരെ തങ്ങാം. ട്രാന്‍സിറ്റ് വിസ കാലാവധി 96 മണിക്കൂറാണ്. അതേ സമയം ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പെടുത്തിയിരുന്ന 2000 റിയാല്‍ അധികഫീസ് എടുത്തു കളഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close