ലോകത്തിലെ ഏറ്റവും പണക്കാരിയായ വനിത ആരെന്ന് ലോകം ഉറ്റുനോക്കുന്നു

ലോകത്തിലെ ഏറ്റവും പണക്കാരിയായ വനിത ആരെന്ന് ലോകം ഉറ്റുനോക്കുന്നു

വിഷ്ണു പ്രതാപ്
ലോകത്തിലെ ഏറ്റവും പണക്കാരിയായ വനിത ആരാകുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വാള്‍മാര്‍ട്ടിന്റെ അവകാശിയായ ആലിസ് വാള്‍ട്ടണ്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹയെന്ന് പറയപ്പെടുന്നു.
ഫ്രഞ്ച് സൗന്ദര്യവര്‍ധക വസ്തു നിര്‍മാതാക്കളായ ലോ റിയാലിന്റെ ലലയാനി ബീറ്റിന്‍കോര്‍ട്ട് മരിച്ചതോടെയാണ് അതുവരെ രണ്ടാം സ്ഥാനത്തായിരുന്ന ആലിസ് വാള്‍ട്ടണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. മരിക്കുന്നതിനുമുമ്പ് ബീറ്റിന്‍കോര്‍ട്ട് ലോകത്തെ സമ്പന്ന പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തായിരുന്നു. വാള്‍ട്ടണാകട്ടെ പത്തൊമ്പതാം സ്ഥാനത്തും.ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിലെ അംഗമായ വാള്‍ട്ടണിന്റെ ആസ്തി 38.4 ബില്യണ്‍ ഡോളറാണ്.
ആലിസിന്റെ സഹോദരങ്ങളായ ജിം, റോബ് എന്നിവരും സമ്പന്നരുടെ പട്ടികയിലുണ്ട്. 101.5 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.
1962ല്‍ അച്ഛന്‍ തുടങ്ങിയ റീട്ടെയില്‍ ശൃംഖലയാണ് 66കാരിയായ വാള്‍ട്ടണെ സമ്പത്തിന്റെ നെറുകെയിലെത്തിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close