രാംനാഥ് ചാവ്ല
ബോളിവുഡിന്റെ ബാര്‍ബി ഗേള്‍ എന്നറിയപ്പെടുന്ന നടി ആലിയ ഭട്ട് ഗായികയാവുന്നു. 2012ല്‍ കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ആലിയ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ആലുവായി തീര്‍ന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘റാസി’യിലെ ആലിയയുടെ പ്രകടനം മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അശ്വനി അയ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായികയുടെ വേഷത്തിലാണ് ആലിയ എത്തുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രം ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. അശ്വനിയുടെ ഭര്‍ത്താവും സംവിധായകനുമായ നിതേഷ് തിവാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.