നടന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു

നടന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു

അളക ഖാനം-
ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. ഇന്നലെ റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രിട്ടണിലെ പ്രമുഖ നടനായിരുന്ന ഫിന്നി 2011 മുതല്‍ വൃക്കയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അറുപതോളം സിനിമകളില്‍ വേഷമിട്ടു.
ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയം രംഗത്തേക്ക് വന്നത്. 1960ല്‍ ‘ദ എന്റര്‍ടെയ്‌നര്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അന്നേ വര്‍ഷം പുറത്തിറങ്ങിയ ‘സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്‍ഡേ മോര്‍ണിംഗ്’ എന്ന ചിത്രം ആല്‍ബര്‍ട്ടിനെ പ്രശസ്തനാക്കി. ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരം എന്നി കരസ്ഥമാക്കി. നാല് തവണ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

 

Post Your Comments Here ( Click here for malayalam )
Press Esc to close