ആക്ഷന്‍ ഖിലാഡി ഭാര്യക്ക് നല്‍കിയത് ഒന്നൊന്നര സമ്മാനം

ആക്ഷന്‍ ഖിലാഡി ഭാര്യക്ക് നല്‍കിയത് ഒന്നൊന്നര സമ്മാനം

ഫിദ-
കൊച്ചി: ആക്ഷന്‍ ഖിലാഡി അക്ഷയ്കുമാര്‍ ഭാര്യ ട്വിങ്കിള്‍ ഖന്നക്ക് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഒരൊന്നൊന്നര സമ്മാനമാണ് തന്റെ ഭാര്യ, നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നക്ക് കൊടുത്തത്. എന്നുവെച്ചാല്‍ അങ്ങേയറ്റം വിലയേറിയത്. ഉള്ളികൊണ്ടുള്ള മനോഹരമായ ഒരു ജോടി ഉള്ളി കമ്മല്‍. ട്വിങ്കിള്‍ ഖന്ന തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചത്. ഉള്ളിക്കമ്മലിന്റെ ബിഹൈന്‍ഡ് ദ സ്‌റ്റോറി ഇങ്ങനെയാണ്, പുതിയ ചിത്രം ഗുഡ് ന്യൂസിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ് അക്ഷയ്. കൂടെയുണ്ടായിരുന്ന കരീന കപൂറിന് ഷോയില്‍വെച്ച് സമ്മാനിച്ചതാണ് ഉള്ളിക്കമ്മല്‍.
കരീനക്ക് അതത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിയതുകൊണ്ടും തന്റെ ഭാര്യക്ക് അതിഷ്ടമാകുമെന്ന് തോന്നിയതുകൊണ്ടും അക്ഷയ് അതിങ്ങ് കയ്യോടെ കൊണ്ടുപോന്നു.
ചിലപ്പോള്‍ ഏറ്റവും ലളിതമായ നിസ്സാരമായ വസ്തുക്കള്‍ക്കാണ് ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ കഴിയുക എന്നാണ് ഉള്ളിക്കമ്മലിന്റെ ചിത്രം പങ്കുവെച്ച് ട്വിങ്കിള്‍ കുറിച്ചത്.
മുമ്പ് കുടുംബവുമൊത്ത് റസ്‌റ്റോറന്റില്‍ എത്തിയ അക്ഷയ് കുമാര്‍ വെയ്റ്റര്‍ക്ക് ടിപ്പ് കൊടുത്തതു തന്നെ വാര്‍ത്തയായിരുന്നു. പതിനായിരം രൂപയാണ് അക്ഷയ് വെയ്റ്ററുടെ കൈയില്‍ വെച്ചുകൊടുത്തത്. അപ്പോള്‍ പിന്നെ സ്വന്തം ഭാര്യക്കുള്ള സമ്മാന ഇതുപോലെ വെരി വെരി സ്‌പെഷല്‍ ആകണമെന്നാണ് സ്മൂഹമാധ്യമ ലോകം പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close