തല ചിത്രത്തില്‍ നായികയാകാനൊരുങ്ങി നസ്രിയ

തല ചിത്രത്തില്‍ നായികയാകാനൊരുങ്ങി നസ്രിയ

ഗായത്രി-
ചെന്നൈ: നടന്‍ അജിത്തിന്റെ ചിത്രത്തില്‍ നായികയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ നടി നസ്രിയ. അജിത്തിന്റെ 59ാം മത്തെ ചിത്രത്തിലാണ് നസ്രിയ നായികയായി എത്തുന്നത്. പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂറിന്റെ ബേവ്യൂ സിനിമ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധീരന്‍, അധികാരം, ഓണ്‍ട്രു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തങ്ങളുടെ സംവിധായകന്‍ എച്ച് വിനോദ് അണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റിമേക്കായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെളളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ഇതിന് ശേഷം നസ്രിയ ചെയ്യുന്ന രണ്ടാമത്തെ സിനിമയാകും ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close