രാംനാഥ് ചാവ്‌ല
മുംബൈ: ജിയോയെ വെല്ലാന്‍ സര്‍പ്രൈസ് ഓഫറുമായി എയല്‍ടെല്‍ രംഗത്ത്. റിലയന്‍സ് ജിയോക്കു കനത്ത വെല്ലുവിളി ഉയര്‍ത്തി 349 രൂപയുടെയും 549 രൂപയുടെയും പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 349 രൂപയുടെ പ്ലാനില്‍ നിലവിലെ 1.5 ജിബി ഡേറ്റക്കു പുറമേ 500 എംബി അധിക ഡേറ്റ കൂടി നല്‍കും. ആദ്യം എയര്‍ടെല്‍ ദിനംപ്രതി ഒരു ജിബി ഡേറ്റയാണു നല്‍കിയിരുന്നത്.
നവംബറില്‍ അതു ദിവസം 1.5 ജിബി ഡേറ്റ ആയി ഉയര്‍ത്തി. അതാണ് ഇപ്പോള്‍ രണ്ടു ജിബി ആക്കിയിരിക്കുന്നത്. 549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്നു ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയാണു നല്‍കുന്നത്. 549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണു നല്‍കിയിരുന്നത്.
രണ്ട് ഓഫറുകള്‍ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. റിലയന്‍സ് ജിയോയുടെ 309 രൂപയുടെ പ്ലാനില്‍ 49 ദിവസത്തേക്കു പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ആകെ 49 ജിബിയാണ് നല്‍കുന്നത്.