
വിഷ്ണു പ്രതാപ്
മുംബൈ: ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കുന്നു. ഇതിനായി നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലിനെ ഉടനെ സമീപിക്കാനൊരുങ്ങുകയാണ് കമ്പനി. വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചവരികയായിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യത്തിലാണ് ലോ െ്രെടബ്യൂണലിനെ സമീപിക്കുന്നത്. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെലിന്റെ മാതൃകമ്പനി. കൂടുതല്‍ പണംമുടക്കി സ്ഥാപനം മുന്നോട്ടുകൊ്ണ്ടുപോകുന്നതില്‍നിന്ന് മാക്‌സിസ് പിന്മാറുകയായിരുന്നു.