ഐരാവതില്‍ ഇനി സിനിമകണ്ട് ഭക്ഷണം കഴിച്ച് യാത്രയാവാം…

ഐരാവതില്‍ ഇനി സിനിമകണ്ട് ഭക്ഷണം കഴിച്ച് യാത്രയാവാം…

രാംനാഥ് ചാവ്‌ല
കര്‍ണാടക സര്‍ക്കാറിന്റെ ഐരാവത് ബസില്‍ ഇനി ഭക്ഷണം കഴിച്ചും സിനിമ കണ്ടും യാത്രചെയ്യാം. ഇനി ഇടക്കൊന്ന് ടോയ്‌ലറ്റില്‍ പോകണമെന്നുവെച്ചാല്‍ െ്രെഡവറുടെ കനിവിനായി കാത്തുനില്‍ക്കേണ്ട, അത് ബസിനുള്ളില്‍തന്നെ നിര്‍വഹിക്കാം. ബംഗളൂരുവിലേക്ക് ആഡംബര സര്‍വീസുകളുമായി കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഐരാവത് ബസുകള്‍ വൈകാതെ കോഴിക്കോട്ടു നിന്ന് സര്‍വീസ് തുടങ്ങും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുളള സര്‍വീസാണ് രണ്ടുതരം ഐരാവത് ബസുകള്‍ ഉപയോഗിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നത്.
ടോയ്‌ലറ്റ് സൗകര്യം മാത്രമുള്ള ബസുകളാണ് ഐരാവത് സുപ്പീരിയ. ബയോകെമിക്കല്‍ ടോയ്‌ലറ്റ്, ഭക്ഷണം നല്‍കുന്നതിനുള്ള പാന്‍ട്രി എന്നീ സൗകര്യങ്ങള്‍ ഉള്ള ബസാണ് ഐരാവത് ബ്ലിസ്. രണ്ടു ബസുകളിലെയും സീറ്റുകളിലെ ഹെഡ്‌റെസ്റ്റില്‍ എല്‍ഇഡി സ്‌ക്രീനുകളോടു കൂടിയ ടെലിവിഷന്‍ സെറ്റുകളുണ്ടാകും. വിവിധ ഭാഷകളിലെ നൂറോളം ചാനലുകള്‍ ടിവി യില്‍ ലഭിക്കും. വൈഫൈ സൗകര്യവും ബസുകളില്‍ ലഭ്യമാണ്. 45 സീറ്റാണുണ്ടാവുക. യാത്രക്കാരുടെ സുരക്ഷക്കായി നാല് എമര്‍ജന്‍സി എക്‌സിറ്റുകളും ബസിന്റെ വലത് വശത്തായി ഒരു എമര്‍ജന്‍സി വാതിലുമുണ്ട്. യാത്രക്കാരുടെ ഫുട്ട്‌റെസ്റ്റിന് താഴത്തായി ലഗേജുകള്‍ സൂക്ഷിക്കുന്നതിന് വിസ്താരമുള്ള ഭാഗവും ഒരുക്കിയിട്ടുണ്ട്. അടുത്ത പുതുവര്‍ഷാരംഭത്തോടെ ബസുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന.
നിലവില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കര്‍ണാടക കെഎസ്ആര്‍ടിസി യുടെ ഐരാവത് ഫ്‌ളൈ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബംഗളൂരുമൈസൂരു, ബംഗളൂരുമംഗളൂരു, ബംഗളൂരുകോയമ്പത്തൂര്‍ എന്നീ റൂട്ടുകളിലാണ് ഫ്‌ളൈ ബസുകള്‍ ഉള്ളത്. വിമാനത്താവളങ്ങളില്‍ നിന്നും യാത്രക്കായി ടാക്‌സി സര്‍വീസുകള്‍ ഉപയോഗിച്ചിരുന്നവര്‍ ഫ്‌ളൈ ബസുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ വമ്പിച്ച സ്വീകരണമാണ് ഇത്തരം ബസുകള്‍ക്ക് ലഭിച്ചത്. അതിനാലാണ് ഫ്‌ളൈ ബസുകളിലെ സൗകര്യങ്ങളും, ബസിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തി ഐരാവത് ബ്ലിസ് സുപ്പീരിയ ബസുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മുമ്പ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഐരാവത് സുപ്പീരിയ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. ബസിലെ സൗകര്യങ്ങള്‍ , പ്രത്യകിച്ച് ഹെഡ്‌റസ്റ്റിലെ ടിവി പരിപാലിക്കുന്നതിന് ആളെ ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം. അതിനാല്‍ ഇത്തവണ അത്തരം സാങ്കേതിക കാര്യങ്ങള്‍ക്കായി ഒരു സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കി കഴിഞ്ഞു. കോഴിക്കോട് കൂടാതെ കോയമ്പത്തൂരില്‍ നി്ന്നും ഐരാവത് ബസുകള്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിക്കുന്നുണ്ട്. രണ്ടിടങ്ങളിലും കര്‍ണാടക സര്‍വീസിന് നിലവില്‍ പെര്‍മിറ്റ് ഉള്ളതിനാല്‍ ബസിന്റെ ഗ്രേഡിനനുസരിച്ച് പെര്‍മിറ്റ് അപ്‌ഗ്രേഡ് ചെയ്താല്‍ മാത്രം മതി. തുടക്കത്തില്‍ രണ്ട് ഐരാവത് ബസുകളാണ് രണ്ടിടങ്ങളിലുമുണ്ടാവുക. വിമാനത്താവളങ്ങള്‍ക്കിടയില്‍ കോഴിക്കോട് പുതിയ സ്റ്റാന്‍ഡും, മൈസൂരുവും മാത്രമാണ് സ്‌റ്റോപുകള്‍ ഉള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close