എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം

എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം

വിഷ്ണു പ്രതാപ്
ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാന്‍ തയാറാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ളതിനാല്‍ ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
നേരത്തെ, വിവധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിവധ വകുപ്പുകള്‍ യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, ഹര്‍ദ്ദീപ് സിങ് പുരി, പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ആനന്ദ് കുമാര്‍, ആനന്ദ് ഗീതെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close