ഫിദ-
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ്, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് എന്നിവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് സിംഗ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സര്‍വിസ് അടുത്ത വര്‍ഷം കരിപ്പൂരിലേക്ക് മാറ്റുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യ എം.ഡിയെ സന്ദര്‍ശിച്ചത്. അനുകൂല മറുപടിയാണ് ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.