രാംനാഥ് ചാവ്‌ല
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെത്തം 315 ഒഴിവുകളുണ്ട്
1. ഓഫീസ് അസിസ്റ്റന്റ്(ഗ്രൂപ്പ് ബി) 25
യോഗ്യത: ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം
പ്രായം: 20-30 വയസ്
2. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ക (നഴ്‌സിങ് സിസ്‌റ്റേഴ്‌സ്) (ഗ്രൂപ്പ് ബി) 125
യോഗ്യത: ബി.എസ് സി(നഴ്‌സിങ്) / ബി.എസ് സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് / ബി.എസ് സി. നഴ്‌സിങ്(പോസ്റ്റ് ബേസിക്). ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ / സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍. മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം
പ്രായം: 21-35 വയസ്
3. ടെക്‌നിക്കല്‍ അസിസ്റ്റന്റ് / ടെക്‌നീഷ്യന്‍(ഗ്രൂപ്പ് ബി) 25
യോഗ്യത: മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ബിരുദവും 5 വര്‍ഷം മുന്‍പരിചയവും. അല്ലെങ്കില്‍ ഡിപ്ലോമയും 8 വര്‍ഷം മുന്‍പരിചയവും. അനസ്‌തേഷ്യ / ഓപ്പറേഷന്‍ തിയേറ്റര്‍ തസ്തികകള്‍ക്ക് ഒ.ടി. ടെക്‌നിക്‌സില്‍ ബിരുദവും 5 വര്‍ഷ മുന്‍പരിചയവും. പ്ലസ് ടു സയന്‍സ് ല്ക്ക ഒ.ടി. ടെക്‌നിക്‌സ് ഡിപ്ലോമ അല്ലെങ്കില്‍ 8 വര്‍ഷം മുന്‍പരിചയം.
പ്രായം: 25-35 വയസ്
4. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III(നഴ്‌സിങ് ഓര്‍ഡര്‍ലി) (ഗ്രൂപ്പ് സി) 100
യോഗ്യത: പത്താം ക്ലാസ്. ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രായം: 18-30 വയസ്.
5. സ്‌റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്(ഗ്രൂപ്പ് സി) 40
യോഗ്യത: ബിരുദവും ഒരു വര്‍ഷം മുന്‍പരിചയവും.
പ്രായം: 30 വയസ്സുവരെ.
അപേക്ഷകള്‍ ആഗസ്റ്റ് 31ന് മുമ്പ് ലഭിച്ചിരിക്കണം