അളക ഖാനം
റിയാദ്: ലോകോത്തര നിലവാരമുള്ള സംഗീത നാടകശാല റിയാദില്‍ നിര്‍മാണമാരംഭിച്ചതായി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അഥോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ് അറിയിച്ചു. എറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതായിരിക്കും ഒപേര ഹൗസ് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2018ഫല്‍ 5500 വിനോദ പരിപാടികള്‍ രാജ്യത്തെ 48 നഗരങ്ങളിലായി നടത്താന്‍ കലണ്ടര്‍ തയാറായിട്ടുണ്ട്.
64 ബില്യന്‍ ഡോളര്‍ പത്ത് വര്‍ഷത്തിനകം സൗദി അറേബ്യ വിനോദ മേഖലയില്‍ നിക്ഷേപമിറക്കും. 2017ല്‍ 17000 പേര്‍ക്ക് ഈ മേഖലയില്‍ ജോലി നല്‍കാനായി. 2018ല്‍ 22000 പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ രാജ്യത്തിന് പുറത്ത് നിക്ഷേപമിറക്കുന്നവര്‍ ഇപ്പോള്‍ സൗദിയില്‍ തന്നെ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു.