‘അഗ്‌നിച്ചിറകുകള്‍’ ഇനി അഭ്രപാളിയില്‍

‘അഗ്‌നിച്ചിറകുകള്‍’ ഇനി അഭ്രപാളിയില്‍

ഫിദ
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ അഗ്‌നിച്ചിറകുകള്‍ സിനിമയാവുന്നു. അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്നാണ് സിനിമയുടെ പേര്. കഥയും തിരക്കഥയും സംവിധാനവും നവാഗതനായ ഉമ്മര്‍ അബുവാണ് നിര്‍വഹിക്കുന്നത്. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. കേരളത്തില്‍ നിന്നു രാമേശ്വരത്തേ്ക്ക് യാത്ര ചെയ്യുന്ന ഒരു ഭ്രാന്തന്റെ കാഴ്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അബ്ദുള്‍ കലാമിന്റെ വീടും പഠിച്ച സ്‌കൂളുകളും പരിസരവും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ് അനില്‍ കെ ചാമിയും സംഗീത സംവിധാനം മുരളി അപ്പാടത്തും നിര്‍മാണം പി ഭാസ്‌കറുമാണ്. രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യും.’ഒറ്റക്കൊമ്പന്‍’ എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ ശ്രദ്ധേയനായ യുവസംവിധായകനാണ് ഉമ്മര്‍ അബു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘ഒറ്റക്കൊമ്പ’നുശേഷം ‘നേട്ടം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരിക്കിലാണ് അദ്ദേഹം.

 

Post Your Comments Here ( Click here for malayalam )
Press Esc to close