മീ ടൂ; മാപ്പ് സുര്‍ക്കാ…

മീ ടൂ; മാപ്പ് സുര്‍ക്കാ…

രാംനാഥ് ചാവ്‌ല-
മുംബൈ: ഹാസ്യപരിപാടിക്കിടെ ബലമായി ചുംബിച്ചുവെന്ന പരാതി ഉന്നയിച്ച നടി കനീസ് സുര്‍കയോട് സഹതാരം അതിഥി മിത്തല്‍ മാപ്പുചോദിച്ചു. താന്‍ ലൈംഗിക താല്‍പര്യത്തോടെയല്ല ചുംബിച്ചതെന്ന് അവര്‍ പറഞ്ഞു. തമാശ രൂപേണയാണ് ചുണ്ടില്‍ ചുംബിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കാര്യം സുര്‍കയെ അലോസരപ്പെടുത്തിയെന്ന് അറിഞ്ഞതോടെ അവരുമായി സംസാരിക്കുകയും കഴിഞ്ഞവര്‍ഷംതന്നെ മാപ്പുപറയുകയും ചെയ്തിരുന്നു. ചെയ്ത തെറ്റ് തിരിച്ചറിയുന്നതിനാല്‍ നിരുപാധികം മാപ്പുപറയുകയാണെന്ന് മിത്തല്‍ ട്വിറ്ററില്‍ കുറിച്ചു. മിത്തല്‍ തന്നെ 100ഓളം പേരുടെ മുന്നില്‍വെച്ച് അപമാനിച്ചതായി സുര്‍ക ബുധനാഴ്ച പറഞ്ഞിരുന്നു.
ന്യായത്തിനു വേണ്ടി നിലകൊള്ളുന്ന ആള്‍ എന്ന നിലക്ക് മിത്തലിന്റെ പേര് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതിലെ പൊരുത്തക്കേട് തന്നെ അലട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ ഉണ്ടായ പ്രശ്‌നത്തില്‍ പൊതുവേദിയില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതെന്നും സുര്‍ക പറഞ്ഞു. തുടര്‍ന്ന് സുര്‍കയുടെ പോസ്റ്റ് മിത്തല്‍ റീട്വീറ്റ് ചെയ്തിരുന്നു. ‘മീ ടൂ കാമ്പയിനി’ല്‍ ഇന്ത്യയില്‍ പ്രതിസ്ഥാനത്തുവരുന്ന ആദ്യ വനിതയാണ് മിത്തല്‍.

Post Your Comments Here ( Click here for malayalam )
Press Esc to close