അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ ചുരുക്കുന്നു

അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ ചുരുക്കുന്നു

വിഷ്ണു പ്രതാപ്
ന്യുഡല്‍ഹി: ജര്‍മ്മന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ നിര്‍മ്മാതാക്കളായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ ചുരുക്കുന്നു. കമ്പനി ഇന്ത്യയിലെ ഫ്രാഞ്ചൈസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും 25% ജീവനക്കാരെ പിരിച്ചുവിടാനും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നാലിലൊന്ന് ജീവനക്കാരെ വരും മാസങ്ങളിലായി പുറത്താക്കുമെന്നാണ് സൂചന.
കമ്പനിയുടെ ഫ്രാഞ്ചൈസി ബിസിനസ് റിലയന്‍സ് ബ്രാന്‍ഡിന് കൈമാറാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്. പ്രമുഖ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ റീബോക്കിനെ അടുത്തകാലത്ത് അഡിഡാസ് സ്വന്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close