പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങിന്

പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങിന്

പിആര്‍ സുമേരന്‍-
കൊച്ചി: കന്നി ചിത്രത്തിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അശോകന്‍ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്നത്. പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ്. ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ഇമ്പമേറിയ സംഗീതവും മ്യൂസിക് വീഡിയോയെ കൂടുതല്‍ മികവുറ്റതാക്കുന്നു. പ്രമോ സോങ്ങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാന്‍ മേമന്‍, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ.- പി.ആര്‍. സുമേരന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close