രാജ്യം വിടുന്ന കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ധന

രാജ്യം വിടുന്ന കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ധന

ഫിദ-
കൊച്ചി: അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നതൊന്നും ഇവരുടെ പരിഗണനയിലില്ല. രാജ്യത്തുനിന്ന് കൂടൊഴിയുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കണക്കൂകകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കണക്കുപരിശോധിക്കുമ്പോള്‍ രാജ്യത്തുനിന്ന് പുറത്തുപോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 5000 അതിസമ്പന്നരാണ് ഇന്ത്യവിട്ടതെന്ന് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യു 2019ന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തുള്ള മൊത്തം കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ടുശതമാനം വരുമിത്.
ബ്രക്‌സിറ്റിനുമുമ്പ് മൂന്നു പതിറ്റാണ്ടായി കോടീശ്വരന്മാര്‍ വ്യാപകമായി ചേക്കേറിയിരുന്ന രാജ്യമായിരുന്നു ബ്രിട്ടണ്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിട്ടനിലേക്ക് പോകുന്ന കോടീശ്വരന്മാര്‍ കുറഞ്ഞു. ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍. രണ്ടാംസ്ഥാനം യുഎസിനാണ്. റഷ്യയും ഇക്കാര്യത്തില്‍ പിന്നിലല്ല.

Post Your Comments Here ( Click here for malayalam )
Press Esc to close