ഫിദ-
കൊച്ചി: മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളില്‍ വംശിയ അധിക്ഷേപം നടത്തിയെന്ന് എഴുത്തുകാരി അരുന്ധതി റോയി. മമ്മൂട്ടിയും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളെ പരാമര്‍ശിച്ചായിരുന്നു അരുന്ധതിയുടെ വിമര്‍ശനം. സാഹിത്യത്തിലേയും സിനിമയിലെയും വംശീയതയെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുന്ധതി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ അടുത്തിടെ കാണാനിടെയായി. അബ്രാഹാമിന്റെ സന്തതികള്‍ എന്ന സിനിമയായിരുന്നു അത്. ചിത്രത്തില്‍ വില്ലന്‍മാരായ ആഫ്രിക്കകാരെ ക്രൂരന്മാരും മണ്ടന്‍മാരുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കകാര്‍ ഇല്ലാത്ത കേരളത്തില്‍ വംശീയത കാണിക്കാന്‍ വേണ്ടി മാത്രം ഇവരെ ഇറക്കുമതി ചെയ്തിരിക്കുകയാണ്. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ സമൂഹവും ഇവിടുള്ള കലാകാരന്മാരും സിനിമ നിര്‍മ്മാതാക്കളും നടന്‍മാരും ഇങ്ങനെ തന്നെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു അതേ കാരണത്താല്‍ ഇവിടുള്ളവര്‍ ആഫ്രിക്കകാരെ കളിയാക്കുന്നു’ അരുന്ധതി റോയി പറയുന്നു.