ആമി പൂര്‍ത്തിയാവുന്നു

ആമി പൂര്‍ത്തിയാവുന്നു

ഫിദ
സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി പൂര്‍ത്തിയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി ആറു ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുള്ളു. നവംബര്‍ ആറിന് അവസാന ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കും. മഞ്ജു വാര്യരാണ് ആമിയെ അവതരിപ്പിക്കുന്നത്. നേരത്തെ ഇതിന്റെ ചിത്രീകരണം ഒറ്റപ്പാലം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കുകയുണ്ടായി. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
സംവിധായകന്‍ കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ. ഗുല്‍സാറും റഫീക്ക് അഹമ്മദുമാണ് ഗാനരചന. സംഗീതം എം. ജയചന്ദ്രനും തൗഫീക്ക് ഖുറേഷിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close