ഇനി ആധാര്‍ പേയും

ഇനി ആധാര്‍ പേയും

ഗായത്രി
കൊച്ചി: ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മൊബീല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിച്ചുള്ള പണം കൈമാറ്റം ഇരുകൈയും നീട്ടിയാണ് ചുരങ്ങിയ പക്ഷം പുതു തലമുറയെങ്കിലും സ്വീകരിച്ചത്. എന്നാല്‍ ഡെബിറ്റ്, െ്രെകഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെട്ടാലുള്ള റിസ്‌കിനെ കുറിച്ച് പലര്‍ക്കും ഭയപ്പാടുണ്ട്. എന്നാല്‍ ആ ഭയപ്പാട് കൂടി ഇല്ലാതാക്കികൊണ്ടാണ് ആധാര്‍ പേയുടെ കടന്നു വരവ്.
ഇനി എന്താണ് എന്താണ് ആധാര്‍ പേ എന്ന നോക്കാം. കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്ന അതേ ലാളിത്യത്തോടെ എന്നാല്‍ റിസ്‌ക് ഇല്ലാതെ ഇടപാടുകള്‍ നടത്താന്‍ കസ്റ്റമേഴ്‌സിനെ പ്രാപ്തരാക്കുന്നു എന്നതാണ് ആധാര്‍ പേയുടെ എടുത്തുപറയാവുന്ന സവിശേഷത.
സ്വന്തം പേരിലോ സ്ഥാപനത്തിന്റെ (ടീഹല ജൃീുൃശലീേൃവെശു മാത്രം) പേരിലോ ഉള്ള ബാങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചിരിക്കണം എന്നതുമാത്രമാണ് നിബന്ധന. നിലവില്‍ ഏതാണ്ട് എക്കൗണ്ടുകളെല്ലാം തന്നെ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍
അക്കാര്യത്തില്‍ പുതുതായി ഒന്നുംതന്നെ ചെയ്യേണ്ടി വരില്ല. പാര്‍ട്ണര്‍ഷിപ്പ്, കമ്പനി, സൊസൈറ്റി, ക്ലബുകള്‍ എന്നിവയ്ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാവില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close