99 രൂപക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി എയര്‍ ഏഷ്യ

99 രൂപക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി എയര്‍ ഏഷ്യ

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: 99 രൂപക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി എയര്‍ ഏഷ്യ. ആഭ്യന്തര റൂട്ടുകളിലാണ് എയര്‍ ഏഷ്യ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ് പ്രത്യേക കിഴിവ് കമ്പനി നല്‍കുന്നത്.
പുതിയ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനുവരി 21 ആണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസാന തിയതി. ജനുവരി 15 മുതല്‍ ജൂലൈ 31 വരെയാണ് യാത്രപരിധി. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.

Post Your Comments Here ( Click here for malayalam )
Press Esc to close