83 വര്‍ഷത്തേക്ക് സൗജന്യ നെറ്റ്ഫഌക്‌സ് സബ്‌സ്‌ക്രിപ്ഷന്‍

83 വര്‍ഷത്തേക്ക് സൗജന്യ നെറ്റ്ഫഌക്‌സ് സബ്‌സ്‌ക്രിപ്ഷന്‍

രാംനാഥ് ചാവ്‌ല-
മുബൈ: ലോകത്തിലെ ജനപ്രിയ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്‌ലിക്‌സ് അമേരിക്കന്‍ സൂപ്പര്‍ഹിറോ ചിത്രം ദി ഓള്‍ഡ് ഗാര്‍ഡ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായത് പുതിയ മത്സരത്തിലൂടെ ആഘോഷിക്കുകയാണ്. ഗെയിം കളിച്ച് ഉയര്‍ന്ന സ്‌കോര്‍ നേടി ആയിരം മാസം, അഥവാ 83 വര്‍ഷം സൗജന്യമായി നെറ്റ്ഫഌക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നേടാം എന്നതാണ് ഓഫര്‍. ഈ ഗെയിം ഒന്ന് ജയിച്ചാല്‍ മാത്രം മതി. നെറ്റ്ഫഌക്‌സ് തന്നെയാണ് ഓഫറുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ചാള്‍സ് തെറോണ്‍ നായകനായ ദി ഓള്‍ഡ് ഗാര്‍ഡ് നെറ്റ്ഫഌക്‌സില്‍ റിലീസായത്.

മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം
oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാം. സിനിമയിലെ സംഭവങ്ങള്‍ തന്നെയാണ് വീഡിയോ ഗെയിമിലും നേരിടേണ്ടി വരിക. അതിനാല്‍ ആദ്യം സിനിമ ശ്രദ്ധയോടെ കാണേണ്ടി വരും.
രണ്ട് വശമുള്ള ഒരു കോടാലിയുമേന്തി നില്‍ക്കുന്ന പരാജയപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ലാബ്രിസ് ഉപയോഗിച്ച് പരമാവധി ശത്രുക്കളെ കൊല്ലുക എന്നതാണ് ഗെയിമിലെ തീം. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലണം. ശത്രുവില്‍ നിന്ന് അടി കിട്ടാതെ സൂക്ഷിക്കണം. ഇത് നിങ്ങളുടെ വേഗത കുറയ്ക്കും. കൂടുതല്‍ സ്‌കോര്‍ നേടണമെങ്കില്‍ അടിയേല്‍ക്കാതെ വേഗത്തില്‍ ശത്രുവിനെ തോല്‍പ്പിക്കണം. (17-07-2020) വെള്ളയാഴ്ച്ചയാണ് മത്സരം ആരംഭിച്ചത്. നാളെ വരെ കളിക്കാന്‍ അവസരമുണ്ട്. ഇതിനിടയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നയാള്‍ക്ക് 83 വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നെറ്റ്ഫ്‌ലിക്‌സ് നല്‍കും.

https://media.netflix.com/en/press-releases/the-old-guard-game

Post Your Comments Here ( Click here for malayalam )
Press Esc to close