മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5 ജി

മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5 ജി

രാംനാഥ് ചാവ്‌ല
മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5ജി അവതരിപ്പിക്കാന്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും മൊബൈല്‍ കോണ്‍ഗ്രസില്‍ തീരുമാനമായി. അതിനായി ഉന്നതതല 5ജി കമ്മിറ്റിക്കു രൂപം നകി. 5ജിയിലേക്കു ചുവടു വെക്കുന്ന ഡിജിറ്റല്‍ ഇന്ത്യ്ക്ക് കരുത്തേകാന്‍ ഒപ്പമുണ്ടാകുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ഭാരതി ഗ്രൂപ്പ് മേധാവി സുനില്‍ മിത്തലും ഉറപ്പു നല്‍കിയതോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം 5ജി വേഗത്തിലെത്തുമെന്ന പ്രതീക്ഷയ്ക്ക് കരുത്തായി.
നോക്കിയ, സെഡ്ടിഇ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികള്‍ 5ജി സാങ്കേതികവിദ്യയിലെ തങ്ങളുടെ മികവുകള്‍ അവതരിപ്പിച്ചു. 5ജിയും 4ജിയും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം അവതരിപ്പിച്ച എറിക്‌സണ്‍ 5ജിയുടെ വരവോടെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ചൂണ്ടിക്കാട്ടി. മൂന്നു ദിവസമായി നടന്ന മൊബൈല്‍ കോണ്‍ഗ്രസിലെ വിവിധ സെമിനാറുകളില്‍ പ്രഭാഷണം നടത്തിയ പ്രമുഖര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയില്‍ സൈബര്‍ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്തായാലും 5 ജിയെ ആവേശത്തോടെയാണ് ന്യൂജന്‍ നോക്കിക്കാണുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close