5ജി സ്‌പെക്ട്രം ലേലത്തിനായി കേന്ദ്ര നീക്കം

5ജി സ്‌പെക്ട്രം ലേലത്തിനായി കേന്ദ്ര നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് അതിവേഗമാക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ടെലികോം കമ്പനികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. 5ജി സ്‌പെക്ട്രത്തിന് വന്‍നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ അധികൃതര്‍ ഗൗനിക്കുന്നതേയില്ല. അമിത നിരക്കായതിനാല്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട്. നിരക്ക് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ട്രായിയും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തന്നെ ട്രായ് മിനിമം നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആഗസ്‌റ്റോടെ സ്‌പെക്ട്രം ലേലം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം. 3 ജി 4ജിയായി മാറ്റുമ്പോള്‍ മിക്കവാറും എല്ലാ ഹാര്‍ഡ് വെയര്‍ സാമഗ്രികളും മാറ്റേണ്ടിവന്നു. ഇനി 4ജി 5 ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അത്തരം വലിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം.
ഇപ്പോഴത്തെ 4ജി സ്പീഡിനേക്കാള്‍ 15 % മുതല്‍ 50% വരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിക്കും. 50 ായു െസ്പീഡില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. മറ്റ് രാജ്യങ്ങളിലും 5 ജി സര്‍വീസ് ആരംഭിക്കുന്നതേയുള്ളൂ. ഇറ്റലിയും ബ്രിട്ടനും സ്‌പെക്ട്രം ലേലം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
ടെലിഫോണ്‍ സേവന മേഖലയാകെ പ്രതിസന്ധിയിലാകയാല്‍ ഇക്കൊല്ലം 5 ജി സ്‌പെക്ട്രം ലേലം മാറ്റിവെക്കണമെന്ന നിലപാടിലാണ് സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന മൊബൈല്‍ കമ്പനികളെല്ലാം തന്നെ ബിസിനസില്‍ തിരിച്ചടി നേടിട്ട അവസ്ഥയിലാണ് ഇപ്പോള്‍. ലക്ഷക്കണക്കിന് കോടി രൂപയാണ് സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുക.
എന്താണ് 5ജി 1980 ല്‍ ആദ്യ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ അഞ്ചാം തലമുറയാണ് 5ജി. 4ജി നെറ്റുവര്‍ക്കുകളേക്കാള്‍ 5 മടങ്ങ് വിനിമയ കൈമാറ്റ വേഗത. 4ജി/എല്‍.ടി.ഇ നെറ്റ് വര്‍ക്കിനേക്കാള്‍ മികച്ച കവറേജും ബാന്‍ഡ് വിഡ്ത് ലഭ്യതയും. കൂടുതല്‍ ആളുകള്‍ക്കും ഉപകരണങ്ങള്‍ക്കും കണക്ടിവിറ്റി ലഭ്യമാകും. വിദൂരനിയന്ത്രിത ശസ്ത്രക്രിയ, വെര്‍ച്വല്‍ റിയാലിറ്റി, സ്വയംനിയന്ത്രിത വാഹനങ്ങള്‍ എന്നിവയ്ക്കാവശ്യമായ മികച്ച ഡാറ്റാ സേവനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനം സുഗമമാകും. വീഡിയോ സ്ട്രീമിംഗ് അധിഷ്ഠിതമായ സേവനങ്ങള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.