രാംനാഥ് ചാവ്‌ല-
ഇന്ത്യയിലെ 5ജി ലേലം ആദ്യദിനം തന്നെ 1.45 ലക്ഷം കോടി കടന്നു. മുകേഷ് അംബാനി, സുനില്‍ മിത്തല്‍, ഗൗതം അദാനി എന്നിവരാണ് ലേലത്തിന് മുന്‍പന്തിയിലുള്ളത്. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ലേലവിവരങ്ങള്‍ അറിയിച്ചത്. നാല് റൗണ്ട് ലേലമാണ് നടന്നത്. നാളെ അഞ്ചാം റൗണ്ട് ലേലം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആഗസ്റ്റ് 15നകം ലേലനടപടികള്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ 5ജി രാജ്യത്ത് നഗരങ്ങളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.3300 മെഗാ ഹെഡ്‌സ് 26 ജിഗാഹെഡ്‌സ് ബാന്‍ഡിനാണ് കമ്പനികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത്. 700 മെഗാഹെഡ്‌സ് ബാന്‍ഡിനും ആവശ്യക്കാരുണ്ടായിരുന്നു.