37 ഇനം ഔഷധങ്ങള്‍ക്ക് വില കുറച്ചു

37 ഇനം ഔഷധങ്ങള്‍ക്ക് വില കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി:
ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പേവിഷബാധ തുടങ്ങിയവക്കെതിരേ ഉപയോഗിക്കുന്ന 37 ഇനം ഔഷധങ്ങള്‍ക്കു വില കുറച്ചു. 15 മുതല്‍ 20 വരെ ശതമാനം വില കുറയും. ഇവയെ വിലനിയന്ത്രണ ഉത്തരവിന്‍കീഴിലാക്കി. ഇതോടെ 821 ഔഷധങ്ങള്‍ക്കു വിലനിയന്ത്രണമായി.
ക്ഷയത്തിനെതിരേ ഉപയോഗിക്കുന്ന റിഫാബുടിന്‍, ഐസോനിയാസിഡ്, പൂപ്പല്‍ബാധയ്‌ക്കെതിരായ ഫ്‌ലൂകോണാസോള്‍, കൊടിഞ്ഞിക്കെതിരായ സുമാട്രിപ്റ്റന്‍, ഹെപ്പറ്റൈറ്റിസ്ബി ഇമ്യൂണോഗ്ലോബുലിന്‍, പേവിഷത്തിനെതിരായ റാബിസ് ഹ്യൂമെന്‍ മോണോക്ലോണല്‍ ആന്റിബഡി (റാബിഷീല്‍ഡ്), ഹൈഡ്രജന്‍ പെറോക്‌സൈഡ് സൊലൂഷന്‍, വിറ്റാമിന്‍ എ, മീസില്‍സ് വാക്‌സിന്‍ തുടങ്ങിയവയുടെ വിലയും കുറയും.

Post Your Comments Here ( Click here for malayalam )
Press Esc to close