299 രൂപക്ക് മൊബൈല്‍ ഫോണുമായി ഡിറ്റെല്‍ ഇന്ത്യ

299 രൂപക്ക് മൊബൈല്‍ ഫോണുമായി ഡിറ്റെല്‍ ഇന്ത്യ

വിഷ്ണു പ്രതാപ്
മുംബൈ: ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ഫോണിന് വെല്ലുവിളിയുയര്‍ത്തി ഡിറ്റെല്‍ ഇന്ത്യ. ജിയോയുടെ 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റോട് കൂടിയുള്ള ഫോണിന് വെല്ലുവിളിയുയര്‍ത്തിയാണ് ഡിറ്റെല്‍ ഇന്ത്യയുടെ ഇപ്രാവശത്തെ വരവ്. പൊതുവെ കുറഞ്ഞ വിലക്ക് ഫോണുകള്‍ വിപണിയിലെത്തിക്കുന്ന ഡിറ്റെല്‍ ഇത്തവണ എത്തിയിരിക്കുന്നത് വെറും 299 രൂപയുടെ ഫോണുമായാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ ആണ് ‘ഡിറ്റെല്‍’ കമ്പനി വിപണിയില്‍ എത്തിച്ച ഡിറ്റെല്‍ ഡി 1. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.detel-india.com ലൂടെയാണ് വപണനം. 1.44 ഇഞ്ച് മോണോക്രോം ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമാണ് ഉപയോഗിക്കാനാവുക. ടോര്‍ച്ച് ലൈറ്റും എഫ്എമ്മും സ്പീക്കറും ഫോണ്‍ ബുക്കുമെല്ലാം 299 രൂപയുടെ ഫോണില്‍ ലഭ്യമാണ്. 650 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയോട് കൂടിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ചെറിയ മോണോക്രോം ഡിസ്‌പ്ലേയുള്ള ഫോണായതിനാല്‍ കൂടുതല്‍ ദിവസം ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാദം.

 

Post Your Comments Here ( Click here for malayalam )
Press Esc to close