2020ല്‍ 4ജി മൊബൈല്‍ ഡാറ്റ ഒരു ജിബിക്ക് 50 രൂപയാകും

2020ല്‍ 4ജി മൊബൈല്‍ ഡാറ്റ ഒരു ജിബിക്ക് 50 രൂപയാകും

ന്യൂഡല്‍ഹി: 2020ഓടെ 4ജി മൊബൈല്‍ ഡാറ്റ ഒരു ജിബിക്ക് 50 രൂപയാകുമെന്ന് റിപ്പോര്‍ട്ട്. 2016ല്‍ ഒരു ജിബിക്ക് 228 രൂപയാണ് ശരാശരി ചെലവ് വന്നിരുന്നത്. നിരക്ക് കുറയുന്നതോടെ പ്രതിമാസ 4ജി ഉപയോഗം ശരാശരി ആറ് മുതല്‍ ഏഴ് വരെ ജിബിയായി വര്‍ധിക്കുമെന്നുമാണ് അനാലിസിസ് മേസണ്‍ന്റെ നിഗമനം. നിലവില്‍ 4ജി മൊബൈല്‍ ഡാറ്റ ഉപയോഗം പ്രതിമാസം ശരാശരി 56 ജിബിയാണ്. റിലയന്‍സ് ജിയോ വ്യാപകമായതോടെ 2020 ആകുമ്പോഴേക്കും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും 4ജി ഫോണ്‍ സ്വന്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 4ജി ഫീച്ചര്‍ ഫോണ്‍കൂടി ജിയോ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close