2019 ഫോര്‍ഡ് എന്‍ഡവര്‍ ബുക്കിംഗ് ആരംഭിച്ചു

2019 ഫോര്‍ഡ് എന്‍ഡവര്‍ ബുക്കിംഗ് ആരംഭിച്ചു

രാംനാഥ് ചാവ്‌ല-
ഫോര്‍ഡ് എന്‍ഡവറിന്റെ 2019 പതിപ്പിന്റെ ബുക്കിംഗ് ഫോര്‍ഡ് ഔദ്യോഗികമായി ആരംഭിച്ചു. മുന്‍കൂറായി ഒരുലക്ഷം രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് എസ്യുവി ബുക്ക് ചെയ്യാം. ഫെബ്രുവരി 22 മുതല്‍ 2019 എന്‍ഡവര്‍ ഇന്ത്യയില്‍ വില്‍പ്പനക്ക് അണിനിരക്കും. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും വില കൂടിയ മോഡല്‍. കമ്പനിയുടെ ചെന്നൈയിലുള്ള നിര്‍മ്മാണശാലയില്‍ നിന്നാണ് 2019 എന്‍ഡവര്‍ വിപണിയിലെത്തുക. ഔദ്യോഗിക വരവ് പ്രമാണിച്ച് മോഡലിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും ഡിസൈനില്‍ ചെറിയ മാറ്റങ്ങളിലാകും പുതിയ എന്‍ഡവര്‍ വിപണിയില്‍ എത്തുക.
എസ്യുവിക്ക് പുതുമ നല്‍കുന്നതിന് പുത്തന്‍ അലോയ് വീലുകളാണ് നിര്‍ണായകമായ മാറ്റം. ബമ്പര്‍, ഹെഡ്‌ലാമ്പ് ഘടനകളിലും മാറ്റങ്ങളു ഈ മോഡലില്‍ പ്രതീക്ഷിക്കാം. വാഹനത്തിനുള്ളില്‍ കമ്പനിയുടെ ഏറ്റവും പുതിയ SYNC ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും ലഭിക്കുക. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഫോര്‍ഡിന്റെ പുതിയ 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനായിരിക്കും എന്‍ഡവര്‍ ഫെയ്‌സ് ലിഫ്റ്റിന് ലഭിക്കുക. രണ്ടു ട്യൂണിംഗ് നില എഞ്ചിന്‍ കാഴ്ച്ചവെക്കും. 180 യവു കരുത്തും 420 ചാ Torque മാണ് ചെറിയ ട്യൂണ്‍ പതിപ്പിന്. 212 bhp കരുത്തും 500 Nm torque ഉം ഉയര്‍ന്ന ട്യൂണ്‍ പതിപ്പിന് പരമാവധി സൃഷ്ടിക്കാനാവും. ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്. രാജ്യാന്തര മോഡലിലുള്ളതുപോലെ പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി എന്നിവ നൂതന സംവിധാനങ്ങളൊന്നും എസ്യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല. അതേസമയം ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്‌സ് ലിഫ്റ്റിന് ലഭിക്കും. 28 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ വില ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close