അഴകോടെ ബെന്‍സ്

അഴകോടെ ബെന്‍സ്

ഇന്ത്യയല്‍ നിര്‍മിച്ച മെഴ്‌സിഡെസ് ബെന്‍സിന്റെ ഇ ക്ലാസ് പുറത്തിറങ്ങി. കൂടതല്‍ നീളമുള്ള മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വീല്‍ബേസ് കൂടിയപ്പോള്‍ അതിനനുസരിച്ച് പിന്‍ സീറ്റിന്റെ ലെഗ് റൂമും വര്‍ധിച്ചിട്ടുണ്ട്. ഇത് ദീര്‍ഘ ദൂര യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവും. പുതിയ എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എയര്‍ സസ്‌പെന്‍ഷന്‍, ഇലക്‌ട്രോണിക് രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സീറ്റുകള്‍, 12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 13 സ്പീക്കറുകളോട് കൂടിയ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്്, ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 2 ലിറ്റര്‍ ഫോര്‍ പോട്ട് പെട്രോള്‍ എന്‍ജിനും, 3 ലിറ്റര്‍ ഡീസല്‍ വി6 ക്രാന്‍ങ്കസ് എന്‍ജിനുമാണ് കാറിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 184 പി.എസ് പവറും 300 എന്‍.എം ടോര്‍ക്കും നല്‍കും. ഡീസല്‍ എന്‍ജിന്‍ 258 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കും നല്‍കും. ഡീസല്‍ എന്‍ജിന്‍ 6 സെക്കന്‍ഡില്‍ 0100 സ്പീഡിലെത്തുമ്പോള്‍ പെട്രോള്‍ എന്‍ജിന്‍ 8 സെക്കന്‍ഡിലാണ് ഈ വേഗത കൈവരിക്കുക. ബി.എം.ഡബല്‍യു, ജാഗ്വാര്‍, ഔഡി, വോള്‍വോ തുടങ്ങിയ എതിരാളികളുമായി മികച്ച മല്‍സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പുതിയ മോഡലിനെ ബെന്‍സ് രംഗത്തിറക്കുന്നത്. 56.15 ലക്ഷം രൂപയാണ് കാറിന്റെ ഇന്ത്യയിലെ വില.

Post Your Comments Here ( Click here for malayalam )
Press Esc to close