2000 രൂപ കറന്‍സി പിന്‍വലിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രം

2000 രൂപ കറന്‍സി പിന്‍വലിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കറന്‍സി റദ്ദാക്കലിനു ശേഷം 2016 നവംബറില്‍ പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സി പിന്‍വലിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു കൂടാതെ പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ പ്രചാരത്തിലാക്കാന്‍ തീരുമാനിച്ചതായും കേന്ദ്ര സഹമന്ത്രി പി. രാധാകൃഷ്ണന്‍ ലോക്‌സഭയെ അറിയിച്ചു. ഭാവിയില്‍ വലിയ മൂല്യമുള്ള കറന്‍സി റദ്ദാക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, മൈസൂരൂ, ജയ്പുര്‍, ഷിംല, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുക. ഇന്ത്യന്‍ പ്രസുകളില്‍ത്തന്നെയായിരിക്കും പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുക. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്തവയായിരിക്കുമെന്നും പി. രാധാകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍, എന്നാണ് പുറത്തിറക്കുന്നതെന്ന് തീരുമാനമായിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close