ഫിദ-
ശങ്കര്‍ രജനി കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം 2.0 ജൈത്രയാത്ര തുടരുകയാണ്. ലോകത്തെമ്പാടുമായി ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 700 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ 2.0 ഏറ്റുമുട്ടാന്‍ പോകുന്നത് ഷാരൂഖ് ഖാന് ചിത്രമായ സീറോയുമായാണ്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മാത്രം 183.75 കോടിയാണ് വാരിക്കൂട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശങ്കര്‍ തന്നെ ഒരുക്കിയ യന്തിരന് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് 2.0. മറ്റു ഭാഷകളും പ്രതീക്ഷയോടെ നോക്കിയിരുന്ന മലയാളത്തില്‍ നിന്നുള്ള ഒടിയന് ശരാശരി പ്രതികരണം മാത്രമായപ്പോയതും 2.0ക്ക് ഗുണമായി എന്നാണ് കരുതുന്നത്.