ഇന്ത്യയില്‍ 19 കോടി മുതിര്‍ന്ന ആളുകള്‍ ബാങ്ക് അക്കൗണ്ട് രഹിതര്‍

ഇന്ത്യയില്‍ 19 കോടി മുതിര്‍ന്ന ആളുകള്‍ ബാങ്ക് അക്കൗണ്ട് രഹിതര്‍

അളക ഖാനം-
വാഷിംഗ്ടണ്‍: പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ‘ജന്‍ധന്‍ പദ്ധതി’ ആരംഭിച്ചിട്ടും ഇന്ത്യയില്‍ 19 കോടിയോളം മുതിര്‍ന്ന ആളുകള്‍ ബാങ്ക് അക്കൗണ്ട് രഹിതരായിട്ടുണ്ടെന്ന് ലോക ബാങ്ക്.
ലോകത്ത് ചൈന കഴിഞ്ഞാല്‍ ബാങ്ക് രഹിതമായ ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. മോദി സര്‍ക്കാര്‍ 2014ല്‍ തുടക്കമിട്ട ജന്‍ധന്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31ഓടുകൂടി 31 കോടി ആളുകള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ പകുതിയും പ്രവര്‍ത്തനരഹിതമാണ്. റിപ്പോര്‍ട്ട് പ്രകാരം 2011നെ അപേക്ഷിച്ച് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവുണ്ട്.
ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക സ്പ്രിംഗ് മീറ്റിംഗ് പ്രകാരം ലോകത്തിലെ ബാങ്ക് അക്കൗണ്ട് രഹിത പൗരന്മാരില്‍ 11 ശതമാനം ആളുകള്‍ ഇന്ത്യയില്‍നിന്നാണ്. ദാരിദ്ര്യത്തില്‍നിന്നും പുറംകടക്കുന്നതിന്റെ സൂചനയായി ആഗോളതലത്തില്‍ 380 കോടി ജനങ്ങള്‍ക്ക് അക്കൗണ്ടുകള്‍ ലഭ്യമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close