രാജ്യത്ത് 11 പൊതുമേഖല ബാങ്കുകള്‍ ലയനത്തിലേക്ക്

രാജ്യത്ത് 11 പൊതുമേഖല ബാങ്കുകള്‍ ലയനത്തിലേക്ക്

ഗായത്രി
കൊച്ചി: രാജ്യത്ത് 11 പൊതുമേഖല ബാങ്കുകള്‍ ലയനത്തിന്റെ വക്കില്‍. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്തല്‍ നടപടി നിര്‍ദേശിച്ച 10 പൊതുമേഖല ബാങ്കുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം അലഹാബാദ് ബാങ്കിനെക്കൂടി ആ ഗണത്തില്‍പെടുത്തി. ഈ 11 ബാങ്കുകള്‍ മറ്റ് പൊതുമേഖല ബാങ്കുകളുമായി ലയിപ്പിക്കുകയോ സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കുകയോ ചെയ്യാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ വര്‍ഷം മേയില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നാണ് ആര്‍.ബി.ഐ തിരുത്തല്‍ നടപടി തുടങ്ങിയത്. ഇത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ദേന ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയിലേക്കും വ്യാപിപ്പിച്ചു. ഏപ്രിലിലാണ് ഈ ബാങ്കുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close