ചുംബന രംഗം പ്രചരിപ്പിക്കേണ്ടായിരുന്നു

ചുംബന രംഗം പ്രചരിപ്പിക്കേണ്ടായിരുന്നു

ഫിദ
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടുവിലെ ചുംബന രംഗം സിനിമയുടെ പ്രചരണത്തിന് ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചെന്ന് നടി ഹണി റോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് സംവിധായകന്‍ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ചിത്രീകരണസമയത്താണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടിയായിരുന്നു അത്. അവര്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാം എന്ന് തോന്നി. അത് ചെയ്തതിന് അന്നും ഇന്നും ഒരു വിഷമവും തോന്നുന്നില്ല. പക്ഷേ വിഷമിപ്പിച്ചത് മറ്റൊന്നുമല്ല. ആ സിനിമയുടെ പബ്ലിസിറ്റിക്കായി ഈ രംഗം ഉപയോഗിച്ചു. മാര്‍ക്കറ്റിംഗ് തന്ത്രമാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ എനിക്ക് വിയോജിപ്പുണ്ടായിരുന്നു ഹണി പഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close