ഈടില്ലാതെ 1.60 ലക്ഷം വരെ കര്‍ഷക വായ്പ

ഈടില്ലാതെ 1.60 ലക്ഷം വരെ കര്‍ഷക വായ്പ

ഫിദ-
കൊച്ചി: ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.60 ലക്ഷം രൂപയായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പണ നയ സമിതി യോഗത്തിലാണ് തീരുമാനം.
ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആര്‍.ബി.ഐയുടെ തീരുമാനം.
2010ലാണ് ഈടില്ലാത്ത കാര്‍ഷിക വായ്പയുടെ പരിധി ഒരു ലക്ഷമായി ഉയര്‍ത്തിയത്. അതിനു ശേഷം ഇങ്ങോട്ട് കൃഷി ചെലവിലുണ്ടായ വര്‍ധനയും ഉയര്‍ന്ന പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി 1.60 ലക്ഷമായി ഉയര്‍ത്തിയതെന്ന് ആര്‍.ബി.ഐ. അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close