ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇനി മുതല്‍ ഇന്ത്യയും

ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇനി മുതല്‍ ഇന്ത്യയും

രാംനാഥ് ചാവ്‌ല-
ബലോസോര്‍: ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗത്തില്‍ മിസൈല്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇനി മുതല്‍ ഇന്ത്യയും. അമേരിക്കക്കും റഷ്യക്കും ചൈനക്കും പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായ ഇന്ത്യയുടെ ഈ നേട്ടം. ഒഡിഷയിലെ ബലോസോറിലെ എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ ഇന്ന് രാവിലെ 11.03 ഓടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്‌നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് പരീക്ഷിച്ചത്.
നിലവിലുള്ള മിസൈലുകളേക്കാള്‍ സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ പുതിയ സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന മിസൈലുകള്‍ക്ക് ആവും. വിജയകരമായ ഈ മിസൈല്‍ പരീക്ഷണത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിആര്‍ഡിഒ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് നേടിയെടുത്തിരിക്കുന്നത്. പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡിആര്‍ഡിഒ തലവന്‍ സതീഷ് റെഡ്ഡിക്കും മറ്റു ശാസ്ത്രജ്ഞര്‍ക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ പൂര്‍ത്തീകരിക്കുന്നതില്‍ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close