സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷ കുറച്ച് ഐഎംഎഫ്

സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷ കുറച്ച് ഐഎംഎഫ്

അളക ഖാനം-
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച സംബന്ധിച്ച പ്രവചനം അല്‍പ്പം കുറച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷത്തെ വളര്‍ച്ച 7.4 ശതമാനം എന്നത് 7.3 ആയും 2019ലേത് 7.8 എന്നത് 7.5 ശതമാനമായും താഴ്ത്തി. 2017ല്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ച. ഏപ്രിലിലെ പ്രവചനമാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. ചൈനീസ് വളര്‍ച്ച ഇക്കൊല്ലം 6.6 ശതമാനവും 2019ല്‍ 6.4 ശതമാനവും ആയിരിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ക്രൂഡ് ഓയില്‍ വിലക്കയറ്റവും പലിശനിരക്കു വര്‍ധനയും ആണ് ഇന്ത്യയുടെ വളര്‍ച്ചത്തോതു കുറയക്കാന്‍ ഐഎംഎഫിനെ പ്രേരിപ്പിച്ചത്. ചൈനീസ് ബാങ്ക് വായ്പകള്‍ നിയന്ത്രിക്കുന്നതും കയറ്റുമതിരംഗത്തെ വെല്ലുവിളികളും ചൈനീസ് വളര്‍ച്ചയെ ബാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close