വായ്പകള്‍ക്ക് ഇനി പലിശ നിരക്ക് കുറഞ്ഞേക്കും

വായ്പകള്‍ക്ക് ഇനി പലിശ നിരക്ക് കുറഞ്ഞേക്കും

ഗായത്രി-
കൊച്ചി: പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ ഇളവ് അനുവദിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ പലിശനിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്കിന്റെയും ജനപ്രിയ പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ധനനയ നിര്‍ണയ സമിതി (എം.പി.സി ) യോഗം ഇന്നലെ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
റിപ്പോ കുറഞ്ഞതിനാല്‍ വൈകാതെ വായ്പാപലിശ കുറക്കാന്‍ ബാങ്കുകള്‍ തയ്യാറാകും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ കുറയാന്‍ കളമൊരുങ്ങി.
2017 ആഗസ്റ്റിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് കുറക്കുന്നത്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോയും കാല്‍ ശതമാനം കുറച്ച് 6 ശതമാനമാക്കി. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറയാനും ഇതിടയാക്കും. കേന്ദ്രസര്‍ക്കാര്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന അടിയന്തര വായ്പയുടെ പലിശയായ എം.എസ്.എഫും കാല്‍ ശതമാനം കുറച്ച് 6.50 ശതമാനം ആക്കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close