റഷ്യന്‍ ലോകകപ്പ്; സൗദി സ്റ്റാമ്പുകള്‍ പുറത്തിറക്കി

റഷ്യന്‍ ലോകകപ്പ്; സൗദി സ്റ്റാമ്പുകള്‍ പുറത്തിറക്കി

അളക ഖാനം
ജിദ്ദ: ഒരുവ്യാഴവട്ടത്തിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പിന് രാജ്യം യോഗ്യത നേടിയതിന്റെ ഓര്‍മക്ക് സൗദി പോസ്റ്റര്‍ കോര്‍പറേഷന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. അഞ്ച് റിയാലിന്റെ സ്റ്റാമ്പ് ആണ് ഇതില്‍ വിലയേറിയത്. ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി സ്‌പെയിനില്‍ കളിച്ച ടീമിന്റെ ചിത്രമാണ് ഈ സ്റ്റാമ്പിലുള്ളത്. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും ഫിഫ ലോകകപ്പിന്റെയും ലോഗോയും സ്റ്റാമ്പിലുണ്ട്. രണ്ടുറിയാലിന്റെ രണ്ടുസ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close