രണ്‍വീറിന്റെ സിനിമയില്‍ സാറ അലിഖാന്‍ നായിക

രണ്‍വീറിന്റെ സിനിമയില്‍ സാറ അലിഖാന്‍ നായിക

ഫിദ
രണ്‍വീര്‍ സിംഗ് നായകനാകുന്ന സിമ്പയില്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍ നായികയാകും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനെയും പരിഗണിക്കുന്നുണ്ട്. ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങി.
അതേസമയം സാറയുടെ ആദ്യ ചിത്രം കേദാര്‍നാഥ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രം പാതിവഴിയില്‍ നിന്നുപോയത്. എന്നാല്‍ 2018 സെപ്തംബര്‍ വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് സാറ കേദാര്‍നാഥിന്റെ നിര്‍മ്മാതാക്കളുമായി കരാറില്‍ ഒപ്പിട്ടിരുന്നു. സിമ്പയില്‍ അവസരം ലഭിച്ചതോടെ സാറ കരാര്‍ ലംഘനം നടത്തി എന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close