ബെസോസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ബെസോസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

അളക ഖാനം-
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ആമസോണ്‍ ഡോട് കോമിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച 15,000 കോടി ഡോളര്‍ (10.24 ലക്ഷം കോടി രൂപ) ആസ്തിക്ക് ഉടമയായതോടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 54 വയസുള്ള ബെസോസിന്റെ കമ്പനിയുടെ 36 മണിക്കൂര്‍ ആദായവില്‍പ്പന തുടങ്ങുന്ന ദിവസം ആമസോണ്‍ ഓഹരികളുടെ വില 1800 ഡോളറിനു മുകളിലായതോടെയാണിത്.
രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് 9500 കോടി ഡോളര്‍ (6.5 ലക്ഷം കോടി രൂപ) സമ്പത്താണുള്ളത്. ഗേറ്റ്‌സ് 1999ല്‍ 10,000 കോടി ഡോളര്‍ ആസ്തിക്ക് ഉടമയായിരുന്നു. അന്നത്തെ 10,000 കോടി ഇന്ന് 14,900 കോടി ഡോളറിനു തുല്യമാണ്. അതിനെ മറികടന്നതാണ് ബെസോസിനെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.
അതിസമ്പന്നരായ ഗേറ്റ്‌സ്, വാറന്‍ ബഫറ്റ്, മാര്‍ക്ക് സുക്കര്‍ബെര്‍ഗ് തുടങ്ങിയവര്‍ തങ്ങളുടെ സ്വത്തിന്റെ നല്ല പങ്ക് ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബെസോസ് പക്ഷേ അങ്ങനെയൊന്നും അറിയിച്ചിട്ടില്ല. ക്യൂബെയില്‍നിന്നു പതിനാറാം വയസില്‍ പിതാവിനൊപ്പം അമേരിക്കയിലെത്തിയ ആളാണു ബെസോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close