പണം പിന്‍വലിക്കുന്നതിന് ജി.എസ്.ടിയില്ല: നിര്‍മല സീതാരാമന്‍

പണം പിന്‍വലിക്കുന്നതിന് ജി.എസ്.ടിയില്ല: നിര്‍മല സീതാരാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജി.എസ്.ടിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ വിലക്കയറ്റത്തിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടേത് മികച്ച സമ്പദ് വ്യവസ്ഥയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തെ ആരും നിഷേധിക്കുന്നില്ലെന്നും പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറ!ഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ എല്ലാവരും അംഗീകരിച്ചതാണ്. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ വിവാദത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close