ഗായത്രി-
വെഹിക്കിള്‍ ഡൈനാമിക് കണ്ട്രോള് ടെക്നോളജിയുള്ള കാറുകള്‍ ‘ഡാറ്റ്സണ്‍’ പുറത്തിറക്കി. ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് എന്നീ രണ്ടു പുതിയ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുന്നത്. വിവിഡ് ബ്ലൂ നിറത്തില്‍ ഡാറ്റ്സണ്‍ ഗോ ലഭ്യമാകും. വെഹിക്കിള്‍ ഡൈനാമിക് കണ്ട്രോള് ടെക്നോളജിയിലൂടെ വീല്‍ സ്പീഡ്, സ്റ്റിയറിങ് വീല്‍ പൊസിഷന്‍ എന്നിവ നിരീക്ഷിക്കാനും അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനും ഈ സംവിധാനത്തില്‍ സാധിക്കും.