ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍ തെറ്റിദ്ധാരണമൂലം: മുകേഷ്

ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍ തെറ്റിദ്ധാരണമൂലം: മുകേഷ്

ഗായത്രി-
കൊച്ചി: മീ ടൂ കാമ്പയിനില്‍ തനിക്കെതിരെ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ തള്ളി നടനും എം.എല്‍.എയുമായ മുകേഷ് . താന്‍ ആരെയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന ആളല്ല. ഫോണിലൂടെ ടെസിനെ വിളിച്ചു സംസാരിച്ചിട്ടില്ല. അവരെ കണ്ട പരിചയം പോലുമില്ല. എന്തെങ്കിലും തെറ്റിദ്ധാരണയാവും ഇതിനു പിന്നിലെന്നും മുകേഷ് വ്യക്തമാക്കി.
ഷോയുടെ മേധാവി ഡെറിക് ഒബ്രിയനുമായി നല്ല ബന്ധമാണുള്ളത്. 19 വര്‍ഷം മുമ്പാണ് ടെലിവിഷന്‍ പരിപാടി നടന്നത്. എല്ലാ കാര്യങ്ങളും ഓര്‍ക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.
താന്‍ കലാ കുടുംബത്തില്‍ നിന്നു വരുന്ന ആളാണ്. അമ്മയും ഭാര്യയും സഹോദരിമാരും സഹോദരിയുടെ രണ്ട് പെണ്‍കുട്ടികളും കലാരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. അവരെല്ലാം ഒറ്റക്കാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ മീ ടൂ കാമ്പയിനെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്ന വ്യക്തിയാണ് താന്‍. ഈ കാമ്പയിന്‍ ഗംഭീരമായി മുന്നോട്ടു പോകണമെന്നും എല്ലാ പെണ്‍കുട്ടികളും ധൈര്യമായിട്ട് കലാരംഗത്തേക്ക് കടന്നു വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മുകേഷ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close