ജിഎസ്ടി റിട്ടേണ്‍ കാലതാമസത്തിന് പിഴ ഒഴിവാക്കി

ജിഎസ്ടി റിട്ടേണ്‍ കാലതാമസത്തിന് പിഴ ഒഴിവാക്കി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസത്തിനു പിഴ ഒഴിവാക്കി. കേന്ദ്ര ധനമന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജിഎസ്ടി നെറ്റ്‌വര്‍ക്ക് എന്ന കമ്പ്യൂട്ടര്‍ ശൃംഖലയിലെ പോരായ്മ മൂലമാണ് റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെപോയത്. റിട്ടേണ്‍ വൈകിയതിനുള്ള പിഴ വ്യാപാരിവ്യവസായികള്‍ അട്‌ക്കേണ്ടിവന്നു. പിഴ ഒഴിവാക്കി ഉത്തരവായതിനാല്‍ അടച്ച പിഴത്തുക തിരികെ നല്‍കും.
ജിഎസ്ടിആര്‍ 3 ബി റിട്ടേണ്‍ നല്‍കുന്നതിലെ പിഴ ഒഴിവാക്കിയതനുസരിച്ചു സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തുമ്പോള്‍ പിഴ നികുതിദായകരുടെ അക്കൗണ്ടില്‍ ക്രെഡിറ്റായി മാറും.

Post Your Comments Here ( Click here for malayalam )
Press Esc to close